2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

ദേശീയ പഞ്ചഗുസ്തി: ഷിജുവിന് വെങ്കലം

 

കീഴല്ലൂര്‍: നിശ്ചയദാര്‍ഡ്യം മാത്രം കൈമുതലായ യുവാവിന് പഞ്ചഗുസ്തി മത്സരത്തില്‍ ശ്രദ്ധേയ നേട്ടം. കീഴല്ലൂര്‍ പാലയോട്ടെ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകന്‍ എം.എം ഷിജുവാണ് ലക്‌നൗവില്‍ നടന്ന 42ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കലം നേടിയത്.
പാലയോട്ടെ സാധാരണ കുടുംബത്തില്‍ ജനിച്ച ഷിജുവിന് ഇടതു കൈക്ക് സ്വാധീനക്കുറവുണ്ട്. തേപ്പ് ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
ലക്‌നൗവില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ജനറല്‍ വിഭാഗത്തിലാണ് പരിമിതികളെ മറികടന്ന് നേട്ടം കൊയ്തത്. 20 വര്‍ഷം വരെ പരിശീലനം നേടിയ മികവുമായി എത്തിയ മത്സരാര്‍ഥികളും ഷിജു പരാജയപ്പെടുത്തിയവരില്‍ ഉള്‍പ്പെടും. ഇതോടെ രണ്ടുമാസം കഴിഞ്ഞ് തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഷിജു അര്‍ഹത നേടി.
തൃശ്ശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനകം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പഞ്ചഗുസ്തി മത്സരത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. സംസ്ഥാനതലത്തിലെ കമ്പവലി താരങ്ങളില്‍ മികച്ച ഏഴാം നമ്പര്‍ താരം കൂടിയാണ് മനക്കരുത്തിന്റെ പര്യായമായ ഷിജു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.