2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദേശീയ തൊഴിലുറപ്പു പദ്ധതി: പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കേണ്ട കുടിശ്ശികയില്‍ കേരളത്തോട് മാത്രം കേന്ദ്രം അവഗണന കാട്ടുന്നതില്‍ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് കുടിശ്ശിക തുക നല്‍കിയില്ലെങ്കില്‍ സഭയില്‍ പ്രമേയം പാസാക്കി പ്രതിഷേധിക്കണമെന്നും സി.കെ ഹരീന്ദ്രന്റെ സബ് മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്കുള്ള പണം സംസ്ഥാനത്തിന് വകമാറ്റാന്‍ കഴിയില്ല. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് പണം വരുന്നത്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്.
തമിഴ്‌നാടിന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി നല്‍കി. കേരളത്തിനുള്ള 636 കോടി രൂപയുടെ കുടിശ്ശികയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.