2017 May 29 Monday
ആലീസ് വാക്കര്‍

ദേശീയ ജൈവവൈവിധ്യ സമ്മേളനം ഫെബ്രുവരി 23നും 24നും

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സ് ഫെബ്രുവരി 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ജൈവവൈവിധ്യം സുസ്ഥിര വികസനത്തിന് എന്നതാണ് മുഖ്യവിഷയം. വികേന്ദ്രീകൃത പ്രകൃതിവിഭവ പരിപാലനം, ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഭൂവിഭാഗ സമീപനങ്ങള്‍, ജൈവവൈവിധ്യം ആരോഗ്യഭക്ഷ്യ സുരക്ഷയ്ക്ക്, ജൈവവൈവിധ്യംസുസ്ഥിരോപയോഗവും നേട്ടങ്ങളുടെ പങ്കുവയ്ക്കലും തുടങ്ങിയവയാണ് ഉപവിഷയങ്ങള്‍. ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിലേക്ക് വിഷയാവതരണം നടത്താന്‍ താത്പര്യമുള്ള പ്രതിനിധികളില്‍ നിന്നും പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അബ്‌സ്ട്രാക്ടുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.nbcindia.com, www.keralabiodiverstiy.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.