2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി: ജാര്‍ഖണ്ഡിന് കിരീടം

 

കൊല്ലം: ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡ് കിരീടം നേടി. ഹരിയാനയെ 2-1 നാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും ജാര്‍ഖണ്ഡായിരുന്നു കിരീടം ചൂടിയത്.

ജാര്‍ഖണ്ഡിന് വേണ്ടി ക്യാപ്റ്റന്‍ രേഷ്മ സോറങ്, പ്രിയ ദുങ്ദുങ് എന്നിവര്‍ വിജയഗോളുകള്‍ നേടിയപ്പോള്‍ റണ്ണറപ്പായ ഹരിയാനക്ക് വേണ്ടി ചേതന ആശ്വാസ ഗോള്‍ നേടി.
ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയിലായിരുന്നു. എന്നാല്‍ 31-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ജാര്‍ഖണ്ഡ് ആദ്യ ഗോള്‍ നേടി. പിന്നീട് 39-ാം മിനുട്ടില്‍ ജാര്‍ഖണ്ഡ് രണ്ടാമത്തെ ഗോള്‍ നേടി മത്സരം വരുതിയിലാക്കി. 44-ാം മിനുട്ടില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഹരിയാന ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല.
രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ മിസോറം ഉത്തര്‍പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മിസോറമിന് വേണ്ടി ലാല്‍റിന്‍ഫെലി, ലലോംപുലി എന്നിവര്‍ ഗോളുകള്‍ നേടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.