2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ദേശീയ അറബിക് വിദ്യാര്‍ത്ഥി സമ്മേളനം ഞായറാഴ്ച

തേഞ്ഞിപ്പലം : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ അറബിക് സമ്മളനം സെപ്തംബര്‍ 2 ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ 4 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

വിദ്യാര്‍ത്ഥികളെ രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള പൗരന്മാരായി വളര്‍ത്തിയെടുക്കുക, പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പങ്കുകള്‍ നിര്‍വഹിക്കുന്നവരായി സമൂഹത്തിന് മാതൃകയാവുക, അറബി ഭാഷയുടെ അനന്തമായ അവസരങ്ങള്‍ പരിചയപ്പെടുത്തി നല്‍കുക, ധാര്‍മികയിലൂന്നിയുള്ള ഒരു വിദ്യാര്‍ത്ഥി ജീവിതം കെട്ടിപ്പടുക്കുക എന്നിവയാണ് സമ്മേളന ലക്ഷ്യങ്ങള്‍.

ദേശായി അറബിക് വിദ്യാര്‍ത്ഥി സമ്മേളനം ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ അറബിക് വിഭാഗം തലവന്‍ ഡോ.ഹബീബുള്ള ഖാന്‍ ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.നസീഫ് അധ്യക്ഷത വഹിക്കും. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും. വിസ്ഡം ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് അബൂബക്കര്‍ സലഫി, ജനറല്‍ സെക്രട്ടറി ടി.കെ.അഷ്‌റഫ്, ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്‌ലാമിയ്യ കണ്‍വീനര്‍ സ്വാദിഖ് മദീനി, ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, പ്രൊഫ. ഹാരിസ് ബ്‌നു സലിം, ഡോ. ഷാനവാസ് പറവണ്ണ, അബ്ദുറഹ്മാന്‍ അന്‍സാരി വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.സി.എം സാബിര്‍ നവാസ്, വൈ. പ്രസി. കെ.താജുദ്ദീന്‍ അഹ്മദ് സ്വലാഹി, ഡോ.കെ.പി. മുഹമ്മദ് ഷിയാസ് സ്വലാഹി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സജ്ജാദ്, ഐ.എം.ബി. സംസ്ഥാന സെക്രട്ടറി പി.എം.ഷാഹുല്‍ ഹമീദ്, നിസാര്‍ സ്വലാഹി, സ്വാലിഹ് സ്വലാഹി, അര്‍ഷദ് താനൂര്‍, മുഹാസ്.സി, ഇന്‍ഷാദ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് എ.പി.മുനവ്വര്‍ സ്വലാഹി, മുനവ്വര്‍ കോട്ടക്കല്‍ എന്നിവര്‍ പങ്കെടുക്കും.പത്ര സമ്മേളനത്തില്‍ പി.എം. ഷാഹുല്‍ ഹമീദ് (ചെയര്‍മാന്‍ സ്വാഗത സംഘം),സി. മുഹാസ് (ട്രഷറര്‍, വിസ്ഡം സ്റ്റുഡന്‍സ് ),മുനവ്വര്‍ കോട്ടക്കല്‍ ( കണ്‍വീനര്‍, സ്വാഗത സംഘം),കെ. ലദീദ് (സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, വിസ്ഡം സ്റ്റുഡന്‍സ് ), കെ.ടി.നൗഫല്‍ (മീഡിയ കണ്‍വീനര്‍)എന്നിവര്‍പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.