2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

 
 
 
 
 
 
തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 
ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍.ഡി. ക്ലര്‍ക്ക് ഉള്‍പ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി (പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) രണ്ടാം ആനശേവുകം (ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) തസ്തികകളിലേക്ക് എന്‍.സി.എ നിയമനത്തിനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ സിസ്റ്റം മാനേജര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് 4 തസ്തികയിലേക്ക് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാര്‍ക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും www.kdrb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.