2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ദേവസ്വം മന്ത്രിയുമായി ചര്‍ച്ചയ്‌ക്കെത്തി; വാക്ക് തര്‍ക്കം, ശരണംവിളി; ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചക്കെത്തി വാക്കുതര്‍ക്കത്തിന് ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉള്‍പ്പടെ ഇരുപതോളം പേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയെ കാണാനെത്തിയവരാണ് വാക്കുതര്‍ക്കത്തിന് ശ്രമിച്ചത്. ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.