2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ദുല്‍ഹജ്ജ് 13ന് പകുതി തീര്‍ഥാടകരെ മിനയില്‍തന്നെ നിര്‍ത്തും

നിസാര്‍ കലയത്ത്

ജിദ്ദ: ദുല്‍ഹജ്ജ് 13ന് മസ്ജിദുല്‍ ഹറാമിലെ തിരക്കു കുറയ്ക്കാന്‍ പകുതി തീര്‍ഥാടകരെ മിനയില്‍ തന്നെ നിര്‍ത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ സെക്രട്ടറി ഡോ. ഹുസൈന്‍ ശരീഫ്് അറിയിച്ചു.

അറബ് രാജ്യങ്ങള്‍ക്കായുള്ള മുത്വവഫ് സ്ഥാപനങ്ങളിലെ സേവന മേധാവികളുടെ യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്.

ദുല്‍ഹജ്ജ് 12ന് മുഴുവന്‍ തീര്‍ഥാടകരും മിനയില്‍ നിന്നു പിരിഞ്ഞു പോയി ഹറാമിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് പുതിയ തീരുമാണം.

ദുല്‍ഹജ്ജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് ജംറകളിലേക്ക് പോവാതെ നേരിട്ട് തമ്പുകളിലെത്തണമെന്നും കല്ലെറിയുന്നതിനുള്ള സമയ ക്രമം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.

ജംറകളിലേക്ക് പോവുമ്പോള്‍ ഓരോ മുത്വവഫും സമയക്രമം നിര്‍ബന്ധമായും പാലിക്കണം.
തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും തിരക്കൊഴിവാക്കാനും ഹജ്ജ് മന്ത്രാലയം, സുരക്ഷ വകുപ്പ്, മുത്വവഫ് സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കണ്‍ട്രോള്‍ റൂം ഉണ്ടാക്കുമെന്നും ഡോ. ഹുസൈന്‍ ശറീഫ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.