2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വം സുപ്രഭാതം’

കാഞ്ഞങ്ങാട്: ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വം സുപ്രഭാതം’ സമര്‍പ്പിച്ചു. സൗത്ത് ചിത്താരി  ഒരുമ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മിറ്റിയാണ് സ്‌കൂളിലേക്ക് ‘സുപ്രാഭാത’ത്തിന്റെ 10 കോപ്പികള്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷവും ഇവര്‍ തന്നെയാണു ഈ സ്‌കൂളിലേക്കു ‘സുപ്രഭാതം’ സമര്‍പ്പിച്ചിരുന്നത്.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ഥിയും ഒരുമ ഫൗണ്ടേഷന്റെ രക്ഷാധികാരിയുമായ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി വിദ്യാര്‍ഥികള്‍ക്കു പത്രം സമര്‍പ്പിച്ചു. ചടങ്ങില്‍ ഫൗണ്ടേഷന്‍ കമ്മിറ്റി ഭാരവാഹികളായ  സി.പി സുബൈര്‍, ഹാറൂണ്‍ ചിത്താരി, ഇഖ്ബാല്‍ ചിത്താരി, അന്‍വര്‍ ഹസന്‍, ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ വി രവി മാസ്റ്റര്‍, അധ്യാപകരായ രാജ് മോഹനന്‍, ബാലന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ.വി സുജാത, ‘സുപ്രഭാതം’ ലേഖകന്‍ ഹമീദ് കുണിയ, ഏജന്റ് ജോസ് എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.