2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദുരൂഹസാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ ആശുപത്രിയില്‍ മരിച്ചു

കോവളം: വിഴിഞ്ഞംപള്ളിച്ചല്‍ റോഡില്‍ രാത്രി ദുരൂഹ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആള്‍ ആശുപത്രിയില്‍ മരിച്ചു. കല്ലിയൂര്‍ കാണവിള ഐരാല്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകന്‍ ചന്തു എന്നു വിളിക്കുന്ന ജയചന്ദ്ര (45) നാണ് മരിച്ചത്.
ഇയാള്‍ വീടുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഇയാള്‍ ഇപ്പോള്‍ തട്ടു പണി ചെയ്തുവരുകയായിരുന്നു. വിഴിഞ്ഞം  മുക്കോലയ്ക്കും തെന്നൂര്‍കോണത്തിനും ഇടയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റെന്ന് കരുതുന്ന  ജയചന്ദ്രന്‍ എങ്ങനെ വെങ്ങാനൂര്‍ റോഡില്‍ എത്തിയെന്നതില്‍ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇയാളുടെതെന്ന് കരുതുന്ന ചെരുപ്പ് തെന്നൂര്‍കോണം ഭാഗത്തെ ഓടയില്‍ നിന്നും പൊലിസിന് ലഭിച്ചിരുന്നു.  വിഴിഞ്ഞം പൊലിസ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയായിരുന്നു.  മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശാലിനിയാണ് ജയചന്ദ്രന്റെ ഭാര്യ. മക്കള്‍: ഗ്രീഷ്മ, രേഷ്മ. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30നാണ് വിഴിഞ്ഞം തെരുവിനു സമീപം റോഡരികില്‍ പരിക്കേറ്റ് അവശനായ നിലയില്‍ ഇയാളെ നാട്ടുകാര്‍ കണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.