2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ദുരിത ബാധിതര്‍ക്ക് യു.എ.ഇയില്‍ നിന്ന് സഹായം

മട്ടാഞ്ചേരി: യു.എ.ഇയില്‍ നിന്ന് എത്തിയ ദുരിതാശ്വാസ സാമഗ്രികള്‍ അടങ്ങിയ കണ്ടെയ്‌നര്‍ ലോറി കലക്ട്രേറ്റിലേക്ക് അയക്കുന്നതിന്റെ ഫ്‌ലാഗ് ഓഫ് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ നിര്‍വഹിച്ചു. കൊച്ചിന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി യു.എ.ഇ ചാപ്റ്റര്‍ ആയ എക്കോസും ഗ്ലോബ്ലല്‍ കേരള പ്രവാസി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്ററും ചേര്‍ന്ന് അയച്ച ആറ് കണ്ടെയ്‌നറുകളാണ് വല്ലാര്‍പാടത്ത് എത്തിയത്. ചടങ്ങില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഡോ. സോമന്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ മൊയ്തീന്‍ നൈ, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ജനറല്‍ മാനേജര്‍ കുരുവിള സേവ്യര്‍, നാഷണല്‍ ട്രെഡ്‌സ് ഡയറക്ടര്‍ ജോര്‍ജ് സേവ്യര്‍, അലുംനി അസോസിയേഷന് സെക്രട്ടറി അനിത തോമസ്, കമ്മറ്റി അംഗം ജനീഷ് പിള്ള എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.