2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദുരിത ബാധിതര്‍ക്ക് അത്താണിയായി സഹോദരിമാര്‍

പടിഞ്ഞാറങ്ങാടി: ജലപ്രളയത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായിരിക്കുകയാണ് തസ്‌നീം, തന്‍സിഹ, തബ്ഷിറ, തസ്ഹില എന്നീ സഹോദരിമാരായ നാല്‍വര്‍ സംഘം. തൃത്താലയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറിയ വീട്ടുകാരെ സഹായിക്കുന്നതിനായി ഈ നാല്‍വര്‍ സംഘം ഇവിടങ്ങളില്‍ സജീവമായി പ്രവര്‍ത്തനത്തിലായിരുന്നു.
തൃത്താല പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പത്തില്‍ അലി, സഹോദരങ്ങളായ പത്തില്‍ മൊയ്തീന്‍, പത്തില്‍ നാസര്‍ എന്നിവരുടെ മക്കളാണിവര്‍ നാലു പേരും. തസ്‌നീം തൃത്താല ഡോ: കെ.ബി മേനോന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ഇംഗ്ലീഷ് ടീച്ചറും, തന്‍സീഹ മെഡിക്കല്‍ ഫാര്‍മ വിദ്യാര്‍ഥിയും, തബ്ഷിറ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും, തസ്ഹില പത്താം തരം വിദ്യാര്‍ഥിനിയുമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News