2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളം: അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിരിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കും.
മടങ്ങി വന്നതിനു ശേഷമോ അതോ ഇ ഫയലിങ്ങ് വഴിയോ ആയിരിക്കും തീരുമാനമെടുക്കുക. ഇക്കാര്യം സംബന്ധിച്ചുള്ള ഫയല്‍ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. ശമ്പളം നിര്‍ബന്ധിച്ച് വാങ്ങാന്‍ പാടില്ലെന്നും ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ പ്രളയ ദുരന്തത്തില്‍ പെട്ടിരിക്കുമ്പോള്‍ അവരില്‍ നിന്നു പോലും ഒരു മാസത്തെ ശമ്പളം പിടിച്ചു വാങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും, ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ അക്കാര്യം എഴുതി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
എല്ലാവരും മുഖ്യമന്ത്രിയുടെ ആദ്യ അഭ്യര്‍ഥന മാനിച്ച് രണ്ടു ദിവസത്തെ ശമ്പളം നല്‍കിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ചിലര്‍ ഒരുമാസത്തെ ശമ്പളവും നല്‍കി.
ഇതിനെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരുമാസശമ്പളം പിടിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത്തരത്തില്‍ നിര്‍ബന്ധിച്ച് പണം പിരിയ്ക്കുന്നത് നിയമതടസവും അനൗചിത്യവും പല കോണുകളില്‍നിന്നും ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെ എന്ന് ധനവകുപ്പ് തീരുമാനിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.