2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ദുരിതാശ്വാസ നിധി; ഏറനാട് താലൂക്കില്‍ 8,46,220 രൂപ സമാഹരിച്ചു

മഞ്ചേരി: ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കല്‍ ക്യാംപിന് ഏറനാട് താലൂക്ക് ഓഫിസില്‍ തുടക്കം കുറിച്ചതോടെ സഹായ ഹസ്തവുമായി ഒട്ടേറെ പേരെത്തി. 30 പേരില്‍ നിന്നായി 8,46,220 രൂപ ഏറനാട് താലൂക്കില്‍ ലഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ആദ്യം തുക നല്‍കിയത്. പെന്‍ഷന്‍ തുകയില്‍നിന്ന് സ്വരൂപിച്ച 75,000 രൂപയാണ് അവര്‍ നല്‍കിയത്. പെന്‍ഷന്‍ തുക, ശമ്പളം, കച്ചവടത്തില്‍ നിന്നുള്ള ലാഭവിഹിതം, മഹല്ല് കമ്മിറ്റികള്‍ പിരിച്ചെടുത്ത തുക, സ്‌കോളര്‍ഷിപ്പ് തുക എന്നിവയെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ദുരിതാശ്വാസ നിധിയില്‍ ലഭിക്കുന്ന തുക അര്‍ഹരായവര്‍ക്ക് മാത്രമേ നല്‍കൂ എന്ന് ക്യാംപിനു നേതൃത്വം നല്‍കിയ മന്തി കെ.ടി ജലീല്‍ പറഞ്ഞു.
അനര്‍ഹര്‍ ആനുകൂല്യം നേടിയാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അതിന് കൂട്ട് നില്‍ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ദുരിതബാധിതരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
ജില്ലാ കലക്ടര്‍ അമിത് മീണ, മഞ്ചേരി നഗരസഭാ ചെയര്‍പെഴ്‌സന്‍ വി.എം സുബൈദ, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, നഗരസഭാ കൗണ്‍സിലര്‍മാരായ കൃഷ്ണദാസ് രാജ, ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ രഘുരാജ്, തഹസില്‍ദാര്‍ പി. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.