2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ദുരിതാശ്വാസ നിധി; അനര്‍ഹര്‍ കടന്നുകൂടിയതായി പരാതി

മട്ടാഞ്ചേരി: ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി ബി.എല്‍.ഒമാര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്ന് കൂടിയതായി പരാതി. ഇതിനെ തുടര്‍ന്ന് കൊച്ചി താലൂക്ക് പരിധിയില്‍ വരുന്ന ഞാറക്കല്‍, നായരമ്പലം, എടവനക്കാട്,കുഴുപ്പിള്ളി,പള്ളിപ്പുറം എന്നീ വില്ലേജുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.പരിശോധനയില്‍ അനര്‍ഹരായി നിരവധി പേര്‍ കടന്ന് കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി വരികയാണ്.
ഇത്തരക്കാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ തന്നെ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇന്ന് മുതല്‍ പരിശോധന കാര്യക്ഷമമാക്കാനാണ് തീരുമാനം. പല ബി.എല്‍.ഒമാരേയും പഞ്ചായത്ത് മെമ്പര്‍മാര്‍ ഭീഷണിപ്പെടുത്തി അനര്‍ഹരെ തിരുകി കയറ്റിയെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാനാണ് റവന്യൂ അധികൃതരുടെ തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.