2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ ദിനത്തില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 18,23,359 രൂപ

കേരള സര്‍വകലാശാല പഠന വകുപ്പുകള്‍, തിരുവനന്തപുരം ജില്ലയിലെ അഫിലിയേറ്റഡ് കോളജുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ ദിവസത്തില്‍ 18,23,359- തുക ബഹു. ടൂറിസം ദേവസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേരളാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി. ഗേണഷ്, കോളജ് പതിനിധികള്‍ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വച്ച് വൈസ് ചാന്‍സിലര്‍ ഡോ. സി. ഗേണഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിന്‍ഡികേറ്റ് അംഗം ഷിജുഖാന്‍ സ്വാഗതം ആശംസിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.