2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ദുരിതാശ്വാസ നിധിയിലേക്ക് പശുവിനെ നല്‍കി

വണ്ടിപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശുവിനെ ദാനം ചെയ്തു. സിപിഎം വള്ളക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം ലില്ലിക്കുട്ടിയും ഭര്‍ത്താവ് തമ്പിയും ചേര്‍ന്നാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന വെച്ചൂര്‍ പശുവിനെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പശുവിനെ ഏറ്റുവാങ്ങി. തുടര്‍ന്ന് വൈകീട്ട് വള്ളക്കടവില്‍ നടത്തിയ പരസ്യ ലേലത്തിലൂടെ പശുവിനെ 17,500 രൂപയ്ക്ക് വിറ്റു. പശു ഏഴുമാസം ഗര്‍ഭിണിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് വള്ളക്കടവ് മേഖലയിലുണ്ടായത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.