2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ദുരിതാശ്വാസ ധനസമാഹരണം: ആവേശമുയര്‍ത്തി സൈക്കിള്‍ കാംപയിന്‍

കണ്ണൂര്‍: ദുരിതാശ്വാസ ധനസമാഹരണത്തിനു ഊര്‍ജം പകര്‍ന്ന് സൈക്കിള്‍ കാംപയിന്‍. കേരളത്തെ പ്രളയ ദുരിതത്തില്‍നിന്നു കരകയറ്റുന്നതിനായുള്ള വിഭവ സമാഹരണത്തിന്റെ പ്രചാരണത്തിനായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംഘടിപ്പിച്ച സൈക്കിള്‍ കാംപയിന്‍ ആവേശമായി. കരിവെള്ളൂരില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫഌഗ് ഓഫ് ചെയ്തു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. പി. കരുണാകരന്‍ എം.പി, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി സംസാരിച്ചു.
കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡന്റ് എം. രാഘവന്‍, ജില്ലാ പഞ്ചായത്ത് അംഗം ജാനകി, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, കാസര്‍കോട് എസ്.പി ശ്രീനിവാസ്, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍ സംബന്ധിച്ചു. കരിവെള്ളൂരില്‍ നിന്നു ടി.വി രാജേഷ് എം.എല്‍.എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റും കലക്ടറും എസ്.പിയും അസിസ്റ്റന്റ് കലക്ടറും എ.എസ്പിയും സൈക്കിള്‍ സവാരിയില്‍ പങ്കാളികളായി. പഴയങ്ങാടി, ചെറുകുന്ന്, പള്ളിക്കുന്ന്, കണ്ണൂര്‍, മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ വന്‍ വരവേല്‍പ് ലഭിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി. ലത, പി.കെ ശ്രീമതി എം.പി, ടി.വി രാജേഷ് എം.എല്‍.എ, പി.പി ദിവ്യ, പി.കെ രാഗേഷ്, കെ.പി ജയബാലന്‍, അജിത്ത് മാട്ടൂല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി. തലശ്ശേരിയില്‍ സമാപനയോഗം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഉപാധ്യക്ഷ നജ്മാ ഹാഷിം തുടങ്ങിയവര്‍ ചേര്‍ന്ന് വരവേറ്റു. മാഹി പാലത്തിനു സമീപം സമാപിച്ചു. കലക്ടറുട നേതൃത്വത്തില്‍ എ.എസ്.പി ചൈത്ര തെരേസ ജോണ്‍, ഡി.എസ്.സിയിലെ സൈനികര്‍, കണ്ണൂര്‍ സ്‌പോര്‍ട്ടിങ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ മുഴുവന്‍ ദൂരവും പങ്കാളികളായി.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.