2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ദുരിതാശ്വാസനിധി സമാഹരണം വിജയിപ്പിക്കണം: എം.എം മണി

തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.
ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസനിധി സമാഹരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യമായി വേണം ഫണ്ട് സമാഹരണമെന്നും നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഫണ്ട് പിരിവ് നടത്തരുതെന്നും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.