2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ദുരിതാശ്വാസനിധി ധനസമാഹരണ യജ്ഞം: തിയതിയും സ്ഥലവുമായി

ആലപ്പുഴ: ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ തിയതികളും സമയവും നിശ്ചയിച്ചു. ഈ മാസം 14 മുതല്‍ 20വരെയാണു ജില്ലയില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ ധനസമാഹരണം നടക്കുക. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മാവേലിക്കര മണ്ഡലത്തിലെ യോഗം 14നു രാവിലെ 10ന് മാവേലിക്കര മുനിസിപ്പല്‍ ടൗണ്‍ഹാളിലും കായംകുളത്തെ യോഗം വൈകിട്ട് മൂന്നിന് കായംകുളം ടൗണ്‍ ഹാളിലും നടക്കും.
കുട്ടനാട് മണ്ഡലത്തിലെ യോഗം 15നു രാവിലെ 10ന് കുട്ടനാട് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നടക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം 16നു രാവിലെ 10ന് കെ.കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിലും വൈകിട്ട് നാലിന് ആലപ്പുഴ ടൗണ്‍ ഹാളിലുമായി നടക്കും.
ഹരിപ്പാട് മണ്ഡലത്തിലെ പരിപാടി 17നു രാവിലെ 10ന് ഹരിപ്പാട് മുനിസിപ്പല്‍ ഓഫിസിലും ആലപ്പുഴ മണ്ഡലത്തിലേത് വൈകിട്ട് മൂന്നിന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
അരൂര്‍ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി 18നു രാവിലെ 9.30ന് പൂച്ചാക്കല്‍ കമ്മ്യൂണിറ്റി ഹാളിലും 11ന് എരമല്ലൂര്‍ എം.കെ കണ്‍വന്‍ഷന്‍ സെന്ററിലുമായി നടക്കും. ചേര്‍ത്തല മണ്ഡലത്തിലെ യോഗം 18നു വൈകിട്ട് മൂന്നിന് ചേര്‍ത്തല എസ്.എന്‍.എം.ജി.ബി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യോഗം 20നു രാവിലെ 10ന് ഐ.എച്ച്.ആര്‍.ഡി കോളജിലും വൈകിട്ട് മൂന്നിന് മാന്നാര്‍ പഞ്ചായത്ത് ഹാളിലും നടക്കും.
നിശ്ചയിച്ചിരിക്കുന്ന തിയതികളില്‍ ഫണ്ട് സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫിസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.