2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ദുരിതാശ്വാസത്തിന് തടസ്സമായിരുന്ന കെ.സി പാലം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി

ചങ്ങാനാശേരി: കേരളത്തെയാകെ ഇളക്കിമറിച്ച മഹാപ്രളയത്തില്‍ അകപ്പെട്ടുപോയ കുട്ടനാട്ടിലെ ആയിരക്കണക്കിനാളുകളെ കരക്കെത്തിക്കുതിനു മാര്‍ഗതടസ്സം നിന്ന കെസി പാലം ഇനിയെങ്കിലും പൊളിച്ചുനീക്കണമെന്നു നാട്ടുകാര്‍ ഒന്നടങ്കം വീണ്ടും ആവശ്യപ്പെടുന്നു.
ഇതേ ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നുവെങ്കിലും ദുരിതത്തില്‍ അകപ്പെട്ടവരെ കരക്കെത്തിക്കുന്നതിനു വലിയ തടസ്സമായി കെസി പാലം മാറിയ സാഹചര്യത്തിനലാണ് ഇതു പൊളിച്ചുനീക്കണമെന്ന് വീണ്ടും നാട്ടുകാര്‍ ആവശ്യപ്പെട്ടത്. കിടങ്ങറയേയും ചങ്ങനാശേരിയേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ മുകളറ്റംവരേയും മഹാപ്രളയത്തില്‍ വെള്ളം പൊങ്ങിയിരുന്നു. എന്നാല്‍ ബോട്ടുകളിലും വള്ളങ്ങളിലും മറ്റുമായി ദുരിക്കയത്തില്‍ അകപ്പെട്ടവരുമായി എത്തിയപ്പോള്‍ പാലത്തിനു കുറുകെ വള്ളവും ബോട്ടും ഓടിക്കാനാവാതെ ആളുകളെ സമീപത്തെ റോഡിലും മറ്റും ഇറക്കി മറ്റു വാഹനങ്ങളില്‍ കരക്കെത്തിക്കേണ്ടതായി വന്നു. ഇതു വലിയ ദുരിതമാണ് സൃഷ്ടിച്ചത്. വെള്ളപ്പൊക്കം ഇല്ലാത്ത സാധാരണ സാഹചര്യത്തില്‍പ്പോലും ഈ പാലത്തിനു അടിയിലൂടെ ബോട്ടുകള്‍ക്കും വലിയ വള്ളങ്ങള്‍ക്കും പോകാനാവാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ഈ പാലം പൊളിച്ചുനീക്കി പകരം ഉയര്‍ത്തി മറ്റൊരുപാലം നിര്‍മ്മിക്കുമെന്നു പറയാന്‍ തുങ്ങിയിട്ട് നാളേറെയായി. സി.എഫ് തോമസ് എംഎല്‍എ ഈ ആവശ്യം നിരവധിതവവണ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു നടപടിയും എങ്ങും എത്തിയതുമില്ല. ഇതുകാരണം ചങ്ങനാശേരിയുടെ ടൂറിസം വികസനം അടഞ്ഞ അധ്യായമായി മാറി. ചങ്ങനാശേരി ബോട്ടുജെട്ടിയെ ടൂറിസം ജെട്ടിയായി ഉയര്‍ത്തിതിന്റെ ഭാഗമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയ്തു പാലം പുതുക്കിപ്പണിയുതിനായി കുട്ടനാട് എംഎല്‍എയുമായി സംസാരിച്ചു നടപടികള്‍ സ്വീകരിച്ചുവരികയാണെു സി.എഫ് തോമസ് എംഎല്‍എ പറഞ്ഞിരുന്നു.
എന്നാല്‍ എത്രനാളിനുള്ളില്‍ പാലം പൊളിച്ചു പുതിയതു നിര്‍മ്മിക്കുമെന്നു പറയാന്‍ ആരും തയ്യാറായതുമില്ല. കോട്ടയം-ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ സംഗമഭൂമിയായ ചങ്ങനാശേരിയുടെ ടൂറിസം വികസനത്തെ മുില്‍കണ്ട് നിരവധി പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവങ്കെിലും ചങ്ങനാശേരിയിലേക്കുള്ള ജലഗതാഗതത്തിനു തടസ്സമായി നില്‍ക്കുന്ന പാലം കാരണം പദ്ധതികളെല്ലാം എങ്ങുമെത്താതെ അവശേഷിക്കുകയാണ്. കിടങ്ങറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപം മണ്ണാര്‍തോട്ടില്‍ വെളിയനാട് പഞ്ചായത്തിലെ ഒമ്പത്്-പത്ത് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കു കിടങ്ങറ ചര്‍ച്ച്്(കെ സി)പാലമാണ് ഇങ്ങനെ വഴിമുടക്കിയായി നില്‍ക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പാലം 2001 ജനുവരിയില്‍ അന്നത്തെ മന്ത്രിയായരുന്ന പി.ജെ ജോസഫായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.അതോടെ വെളിയനാടിനെ ആലപ്പുഴ ചങ്ങാശേരി റോഡുമായി ബന്ധിപ്പിക്കുവാനും ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറുവാന്‍ കാരണവുമായി.
20 അടി വീതിയും 50 മീറ്ററോളം മാത്രം നീളവുമുളള പാലത്തിനടിയിലൂടെയാണ് ചങ്ങനാശേരിയിലേക്കുളള യാത്രാബോട്ടുകള്‍ കടന്നുവരുന്നത്. ബോട്ടിന് കഷ്ടിച്ചു കടന്നു പോകുവാനുളള വീതി മാത്രമാണ് പാലത്തിന്റെ രണ്ടു സ്പാന്‍ തമ്മിലുളള അകലം. കൂടാതെ മുകളില്‍ ക്യാബിനുളള ബോട്ടുകള്‍ ഈ പാലത്തിനടിയിലൂടെ കടന്നുവരാന്‍ പ്രയാസവുമായി. പലപ്പോഴും പാലത്തിന് താഴ്ഭാഗവുമായി തൊട്ടുരുമ്മി പോകണ്ട അവസ്ഥയുമാണ് ബോട്ടുകള്‍ക്കുളളത്. മഴ ശക്തമാകുകയും തോട്ടിലെ ജലനിരപ്പു ഉയരാന്‍ ആരംഭിക്കുമ്പോഴേക്കും ബോട്ടുകള്‍ കടന്നുവരുവാന്‍ ഏറെ പ്രയാസവുമാണ്. ഇതുകാരണം അടുത്ത കാലത്തായി മുകളില്‍ ക്യാബിന്‍ ഇല്ലാത്ത ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്.
ഇത്തരം ബോട്ടുകള്‍ പൊതുവെ വലിപ്പക്കുറവായതുകാരണം കൂടുതല്‍ യാത്രക്കാര്‍ക്ക് കയറാനുമാകില്ല. ഇത് ജലഗതാഗത വകുപ്പിന്റെ വരുമാനത്തേയും സാരമായി ബാധിക്കുന്നു. കൂടുതല്‍ യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും കടന്നുവരുക എന്ന ലക്ഷ്യവുമായി അടുത്ത കാലത്ത് 70 ലക്ഷം മുടക്കി ചങ്ങനാശേരി ബോട്ടുജട്ടിയുടെ പായലും പോളയും നീക്കം ചെയ്യുകയും ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജലനിരപ്പില്‍ നിന്നും 20 അടിയോളം മാത്രം ഉയരമുള്ള കെസി പാലം കടന്ന് ഇത്തരം ബോട്ടുകള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയില്ല. ഇതുകാരണം ജട്ടിയുടെ ആഴം വര്‍ദ്ധിപ്പിച്ചതുകൊണ്ട് ഫലത്തില്‍ പ്രയോജനമില്ലാതെയുമായി.
പാലം പൊളിച്ച് ഉയര്‍ത്തിപ്പണിതാല്‍ ഹൗസ് ബോട്ടുകള്‍ കടുവരാനാകുകയും അതുവഴി ടൂറിസ്റ്റുകളെ ചങ്ങനാശ്ശേരിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. കേരളത്തിന്റെ കിഴക്കന്‍ ടൂറിസ്റ്റു മേഖലകളായ തേക്കടി,കുമളി ഭാഗങ്ങളിലേക്ക് ഇതുവഴി വിദേശികള്‍ ഉള്‍പ്പെടെയുളള ടൂറിസ്റ്റുകള്‍ക്ക് കടുപോകാനുമാവും.തയെുമല്ല ജല മാര്‍ഗ്ഗമുളള യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുകയും ചങ്ങനാശ്ശേരിയുടെ വാണിജ്യ മേഖലയ്ക്കു പുത്തന്‍ ഉണര്‍വ്വുണ്ടാകുകയും ചെയ്യും.എന്നാല്‍ കെ സി പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ത്തന്നെ ഇതിന്റെ അശാസ്ത്രീയത പലരും ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും നഗരത്തിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരുടെ നിര്‍ബന്ധമാണ് പാലം ഇങ്ങനെ പണിയാന്‍ ഇടയാക്കിയതെും അത് പിന്നീട് കുട്ടനാട് ചങ്ങനാശേരി എംഎല്‍എമാര്‍ തമ്മിലുളള തര്‍ക്കമായി മാറുകയും അതാണ്് പാലം പുനര്‍ നിര്‍മ്മിക്കാത്തതെ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ എല്ലാ തര്‍ക്കങ്ങള്‍ക്കു ഇടയില്‍ മഹാപ്രളയം കടന്നുവന്നതോടെ ആയിരങ്ങള്‍ക്കു മാര്‍ഗതടസ്സമായി പാലം നിന്നതോടെയാണ് ഇപ്പോള്‍ ഇവ പൊളിച്ചു നീക്കി പകരം ഉയരത്തില്‍ മറ്റൊരു പാലം നിര്‍മ്മിക്കണമെന്ന ആവസ്യം ശക്തമായിട്ടുള്ളത്.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.