2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ദുരിതബാധിതര്‍ക്ക് പകുതി നിരക്കില്‍ മെത്തകള്‍ വിതരണം ചെയ്യുന്നു

ചെങ്ങന്നൂര്‍: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് വില്‍പനവിലയുടെ പകുതി നിരക്കില്‍ കയര്‍ കോര്‍പറേഷന്‍ മെത്തകള്‍ നല്‍കുന്നത് ആശ്വാസമാകുന്നു.
പ്രളയത്തില്‍ ഏറ്റവുമധികം ആളുകള്‍ക്ക് കിടക്കകളും മറ്റും നഷ്ടമായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് പകുതി വിലയ്ക്ക് സംസ്ഥാന കയര്‍ കോര്‍പറേഷന്‍ ബഡുകള്‍ വിതരണം ചെയ്യുന്നത്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുലിയൂരിലെ ഓഫിസിനോട് ചേര്‍ന്ന കോണ്‍ഫ്രന്‍സ് ഹാളിലെ കയര്‍ കോര്‍പറേഷന്‍ വില്‍പനകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണിയും വൈസ് പ്രസിഡന്റ് ജി വിവേകും ചേര്‍ന്ന് ആദ്യവിതരണം നിര്‍വഹിച്ചു. പാണ്ടനാട് പറമ്പത്തൂര്‍ പടി ജങ്ഷനിലെ മുല്ലശേരി ഫാമിലി ഹാളിലും ബഡുകളും, കയര്‍ മാറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്ടില്‍ രാമങ്കരി എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ നിന്നും പുളിങ്കുന്ന് വടക്കെ അങ്ങാടി സഹകരണ ബാങ്ക് ഹാളില്‍ നിന്നും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.