2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ചെങ്ങന്നൂര്‍ ബി.ആര്‍.സി

 

ചെങ്ങന്നൂര്‍ : നാടിനെ നടുക്കിയ മഹാപ്രളയത്തിന്റെ കെടുതികളെ അതിജീവിക്കുവാന്‍ കുരുന്നുകള്‍ക്ക് ചെങ്ങന്നൂര്‍ ബി.ആര്‍.സിയുടെ കൈത്താങ്ങ്. പ്രളയബാധിതരായ ഏകദേശം അറുപതോളം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ചെങ്ങന്നൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ സമാഹരിച്ച് നല്‍കി.
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം, ബാലരാമപുരം എന്നീ ബി.ആര്‍.സി കളുടെ നേതൃത്വത്തില്‍ ശേഖരിച്ച പഠനോപകരണക്കിറ്റുകള്‍ സ്‌കൂളുകളില്‍ നേരിട്ട് വിതരണം ചെയ്തു. നോട്ട്ബുക്കുകള്‍, പേന, പെന്‍സില്‍, ബാഗ്, ഇന്‍സ്ട്രമെന്റ് ബോക്‌സ്, കുട, വാട്ടര്‍ബോട്ടില്‍, ചോറുപാത്രം, തുണിത്തരങ്ങള്‍, കുടിവെള്ളം തുടങ്ങിയവയെല്ലാം നല്‍കുവാന്‍ സാധിച്ചു.
വര്‍ക്കല അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ പുലിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ചടങ്ങില്‍ എം.ജി.എം മോഡല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പൂജ, കോര്‍ഡിനേറ്റര്‍ സാജന്‍ ആര്‍, ദീപക്ചന്ദ്രന്‍, പുലിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപിക പുഷ്പകുമാരി, ചെങ്ങന്നൂര്‍ ബി.പി.ഒ ജി.കൃഷ്ണകുമാര്‍, ബി.ആര്‍.സി ട്രെയിനര്‍ ഷാജി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.