2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദുരന്തങ്ങള്‍ പരീക്ഷണമായിക്കണ്ട് ക്ഷമയുള്ളവരാകുക: സാദിഖലി തങ്ങള്‍

കോഴിക്കോട്: ഉരുള്‍പൊട്ടല്‍, പ്രളയം തുടങ്ങിയ ദുരിതങ്ങളുണ്ടാകുമ്പോള്‍ അവ ദൈവിക പരീക്ഷണമായി കണ്ട് ക്ഷമിക്കുകയാണ് വേണ്ടതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍നിന്ന് കോഴിക്കോട് ജില്ലയിലെ അര്‍ഹര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. മുസ്തഫ മുണ്ടുപാറ, കെ. മരക്കാര്‍ ഹാജി, എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി, നവാസ് പൂനൂര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ. ഹംസക്കോയ നന്ദിയും പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികള്‍, മദ്‌റസകള്‍, സ്ഥാപനങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനും ദുതിരബാധിതരെ സഹായിക്കുന്നതിനുമാണ് സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി രൂപീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.