2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ദുരന്തങ്ങളുടെ പഴുതുകള്‍ അടച്ചു മിന: തമ്പുകളുടെ വിഭജനം പൂര്‍ത്തിയായി

ഇന്നു രാത്രി മുതല്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ മിനയിലേക്ക് ഒഴുകും

 

നിസാര്‍ കലയത്ത്

മക്ക: പഴകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

15 ഓളം വകുപ്പുകള്‍ക്ക് കീഴിലാണ് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്. തമ്പുകളിലെ അറ്റക്കുറ്റ പണികളും ശുചീകരണ ജോലികളും എല്ലാ പൂര്‍ണമായി.

ജംറകളിലേക്ക് എത്തുന്ന റോഡുകള്‍ വികസിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മിനയില്‍ നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നാണിത്. ജംറക്ക് പടിഞ്ഞാറ് ഭാഗത്ത് വികസപ്പിച്ച മുറ്റങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് നടപ്പാതയൊരുക്കല്‍ പൂര്‍ത്തിയായി. ഇതോടെ ജംറകളിലെ കല്ലേറിനു ശേഷം തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ മസ്ജിദുല്‍ഹറമിലേക്കും മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കുമത്തൊന്‍ സാധിക്കും.

ഈ വര്‍ഷത്തോടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ ആസ്ഥാനങ്ങള്‍ പൂര്‍ണമായി മുസ്ദലിഫയിലെ പുതിയ സമുച്ചയത്തിലേക്ക് മറ്റാന്‍ സാധിച്ചത്. ഇരുപത്തിനാലു സര്‍ക്കാര്‍ വകുപ്പുകളാണ് മിനായില്‍ നിന്നും മുസ്ദലിഫയിലേക്ക് മാറ്റിയത്.

ഇക്കൂട്ടത്തില്‍ സൈനിക, സിവില്‍ വകുപ്പുകളുമുണ്ട്. ഇതിലൂടെ ആകെ 1,65,000 ചതുരശ്രമീറ്റര്‍ സ്ഥലം മിനായില്‍ അധികം ലഭ്യമായതായി മന്ത്രാലയം അറിയിച്ചു.

കനത്ത ചൂട് കാരണം 10000 ത്തോളം പുതിയ എയര്‍ കണ്ടീഷന്‍ യൂനിറ്റുകളാണ് മിനയില്‍ സ്ഥാപിച്ചുട്ടുള്ളത്. പവര്‍ സ്‌റ്റേഷനുകള്‍ പരിശോധിക്കുന്ന നടപടികള്‍ വൈദ്യുതി വകുപ്പിനു കീഴിലും മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെഡിക്കല്‍ സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്ന നടപടികള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലും പൂര്‍ത്തിയായി. ബലി മൃഗങ്ങളെ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാനുള്ള സംവിധാനവും തുടങ്ങിയിട്ടുണ്ട്.

ഇതിനു പുറമെ മിനായില്‍ തമ്പുകള്‍ നിശ്ചയിക്കു നടപടികള്‍ പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്കും മുതവ്വിഫ് സ്ഥാപനങ്ങള്‍ക്കുമുള്ള തമ്പുകളും ഓരോ രാജ്യങ്ങള്‍ക്കുള്ള വിഭജനമാണ് പൂര്‍ത്തീകരിച്ചത്.

ഹജ്ജ് തീര്‍ഥാടകരുടെ താമസവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വ്യവസ്ഥകളും പൂര്‍ണമായും പാലിക്കണമെന്ന് ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച തമ്പുകള്‍ ഉപയോഗിക്കരുത്.

ബന്ധപ്പെട്ട വകുപ്പുകളുടെ രേഖാമൂലമുള്ള അനുമതിയിയില്ലാതെ തമ്പുകളില്‍ മാറ്റങ്ങള്‍ വരുത്തുകയോ മറ്റ് സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ കൈമാറുകയോ ചെയ്യരുത്.അനുവദിച്ചതിലും കൂടുതല്‍ സ്ഥലങ്ങള്‍ ഉപയോഗിക്കരുതെും നിര്‍ദ്ദേശമുണ്ട്.

നിയമലംഘനം കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഹജ്ജ്് മന്ത്രാലയം വ്യക്തമാക്കി. തിരക്കു കാരണം വെള്ളിയാഴ്ച ജുമഅ നമസ്‌കാരത്തിന് ശേഷം തന്നെ ഹാജിമാര്‍ മിനയിലേക്ക് നീങ്ങി തുടങ്ങി. ശനിയാഴ്ച രാത്രി ഇശാ നമസ്‌കാരത്തിനു ശേഷം ഇന്ത്യന്‍ ഹാജിമാരെല്ലാം മിനായിലേക്കു കൊണ്ടുപോവുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News