2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദീപാവലിക്ക് ശബ്ദമേറിയ പടക്കങ്ങള്‍ നിരോധിച്ചു

തിരുവനന്തപുരം: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് തീരുമാനം. ശബ്ദം 125 ഡസിബലില്‍ കൂടുതലുള്ള പടക്കങ്ങളാണ് പൂര്‍ണമായും നിരോധിച്ചത്. കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
രാത്രി 10 മുതല്‍ രാവിലെ ആറു വരെ ചെറുശബ്ദമുണ്ടാക്കുന്ന പടക്കങ്ങളും പൊട്ടിക്കാന്‍ പാടില്ല. ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്തും ഇടുങ്ങിയ സ്ഥലങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല. പകരം വര്‍ണപ്പൊലിമയും പ്രകാശംപരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കാം. ഇന്നു മുതല്‍ പടക്കവില്‍പ്പന കേന്ദ്രങ്ങളില്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പ്രത്യേക സംഘം പരിശോധിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.