2019 March 24 Sunday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ദിവസേന ഓരോ ലക്ഷം രൂപ സമ്മാനവുമായി വെസ്റ്റേണ്‍ യൂനിയന്‍

കൊച്ചി: വെസ്റ്റേണ്‍ യൂനിയന്‍ റമദാനോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ദിവസേന ഓരോ ലക്ഷം രൂപ സമ്മാനമായി നേടാന്‍ അവസരമൊരുക്കുന്നു. ഭാഗ്യ നറുക്കെടുപ്പു വഴിയാണ് ഓരോ ദിവസത്തേയും വിജയികളെ കണ്ടെത്തുന്നത്.

ജൂണ്‍ 13-ന് ആരംഭിച്ച നറുക്കെടുപ്പു അടുത്ത മുപ്പതു ദിവസം നീണ്ടു നില്‍ക്കും. വെസ്റ്റേണ്‍ യൂനിയന്‍ വഴി പണം കൈപ്പറ്റുന്നവര്‍ക്ക് സമ്മാനമായി ലഭിക്കുന്ന തുക സമൂഹത്തിന്റെ ഉന്നമനത്തിനായി സംഭാവന ചെയ്യാനും ഈ റമദാന്‍ ദിവസങ്ങളില്‍ അവസരമുണ്ട്. അറബ് രാജ്യങ്ങള്‍, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് വെസ്റ്റേണ്‍ യൂനിയന്‍ വഴി കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണം കൈപ്പറ്റുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. സാമൂഹ്യ വികസനത്തെയും ദാനശീലത്തെയും മുന്‍ നിര്‍ത്തി ആരംഭിച്ച ഈ 30 ദിന റമദാന്‍ പരിപാടി അറബ് രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.