2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ദില്‍മ റൂസഫ് ഇംപീച്ച്‌മെന്റിന് വിധേയയാവും

dilma_roussef

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് ഇംപീച്ച് മെന്റിന് വിധേയയാവുമെന്ന് ഉറപ്പായി. നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഇത്. അധോസഭ നേരത്തെ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിച്ചിരുന്നു. ഇതോടെ ദില്‍മ റൂസഫ് സസ്‌പെന്‍ഷനിലായി. ഇംപീച്ച്‌മെന്റ് നടപടികള്‍ തീരുന്നത് വരെ ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

22നെതിരേ 55 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.20 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു പ്രമേയം പാസായത്. ദില്‍മക്കെതിരായ നടപടി ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വൈസ് പ്രസിഡന്റ് മൈക്കള്‍ ടെമര്‍ താല്‍ക്കാലിക പ്രസിഡന്റാകും.  2014 ലെ ബജറ്റുമായി ബന്ധപ്പെട്ട് ക്രമക്കേടും ചട്ടലംഘനവും നടത്തിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് കൊണ്ടുവന്നത്. പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ എതിര്‍കക്ഷികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.

മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ ഇടതു പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവാണ് ദില്‍മ റൂസഫ്. മധ്യവലതുകക്ഷിയായ പി.എം.ഡി.ബി പാര്‍ട്ടി നേതാവാണ് ടെമര്‍. ഇംപീച്ച്‌മെന്റ് നടപടി തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ദില്‍മ ആരോപിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന  റിയോ ഡി ജനീറോ ഒളിമ്പിക്‌സിന് മുമ്പ് റൂസെഫ് പുറത്തുപോവുമെന്നാണ് കരുതുന്നത്. ഇംപീച്ച്‌മെന്റ് നടപടികള്‍ മരവിപ്പിക്കാന്‍ അവസാനഘട്ടമെന്ന നിലയ്ക്ക് റൂസെഫ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. 13 വര്‍ഷമായുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് ഇതോടെ ബ്രസീലില്‍ അന്ത്യം കുറിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News