2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ദിലീപ് ഭൂമി കൈയേറിയെങ്കില്‍ ഒഴിപ്പിക്കും: വി.എസ് സുനില്‍കുമാര്‍

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ദിലീപല്ല എത്ര ഉന്നതനായാലും സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
കലക്ടറുടെ അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. വീഴ്ച പരിഹരിച്ച് ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടിയിലെ ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ഉപയോഗിച്ച് കൈവശപ്പെടുത്തിയാണ് ദിലീപ് തിയറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി 2013ലാണ് ആലുവ സ്വദേശി കെ.സി സന്തോഷ് കലക്ടര്‍ക്കു പരാതി നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു തുടര്‍ നടപടിയും എടുക്കുവാന്‍ തയാറായിരുന്നില്ല. ഇപ്പോഴത്തെ പുതിയ വിവാദത്തെ തുടര്‍ന്നാണ് തിയറ്റര്‍ ഭൂമിയെ കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.