2017 November 21 Tuesday
ജീവിത ഭയത്തില്‍ നിന്നാണ് മരണ ഭയമുണ്ടാകുന്നത്. പൂര്‍ണനായി ജീവിക്കുന്ന മനുഷ്യന്‍ ഏത് നേരത്തും മരിക്കാന്‍ തയാറായിരിക്കും.
മാര്‍ക് ടൈ്വന്‍

ദിലീപ് ക്രിമിനലെന്ന് ഗൂഗിള്‍ വിശേഷണം; വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി സംശയം

സാന്‍ഫ്രാന്‍സിസ്‌കോ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് ക്രിമിനലെന്ന് ഗൂഗിളിന്റെ വിശേഷണം. ദിലീപ് എന്ന് ഗൂഗിളില്‍ തെരയുമ്പോഴാണ് ഇതു തെളിയുന്നത്.
ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ റശഹലലുീിഹശില.രീാ ന്റെ വിശേഷണമായാണ് ഗൂഗിള്‍ ഇതു ചേര്‍ത്തത്. ദിലീപിനെ തെരയുമ്പോള്‍ ആദ്യം ലഭിക്കുന്ന ഫലവും ഇതാണ്. സംഭവം വാര്‍ത്തയായതിനു പിന്നാലെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി.
ദിലീപിന്റെ വെബ്‌സൈറ്റ് ആരോ ഹാക്ക് ചെയ്ത ശേഷം സെര്‍ച് ടാഗ് എഡിറ്റ് ചെയ്ത് മാറ്റംവരുത്തിയതാകാമെന്നാണ് ഐ.ടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ദിലീപിനെക്കുറിച്ച് വിക്കിപീഡിയയില്‍ ആരും തിരുത്തല്‍ നടത്തിയിട്ടില്ല. ഇന്ത്യന്‍ സിനിമാതാരം, ഗായകന്‍, നിര്‍മാതാവ്, മിമിക്രി ആര്‍ട്ടിസ്റ്റ്, ബിസിനസുകാരന്‍ എന്നിങ്ങനെയാണ് വിക്കിപീഡിയ ദിലീപിനെ കുറിച്ചുള്ള വിശേഷണമായി നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.