2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി

തിരുവനന്തപുരം: കന്യാകുമാരി- ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി. ഇന്നലെ രാത്രി കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട ട്രെയ്ന്‍ നാഗര്‍കോവിലിനു സമീപമാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരണിയില്‍ സ്‌റ്റേഷനടുത്ത് കുഴിത്തുറയില്‍ വച്ച് പാളം തെറ്റിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് പാളത്തില്‍ മണ്ണ് മൂടിയതിനെതുടര്‍ന്നാണ് അപകടം. അപകടത്തെതുടര്‍ന്ന് നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ വരെയുള്ള ചില ട്രെയ്‌നുകള്‍ റദ്ദാക്കി. ചില ട്രെയ്‌നുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയ്ല്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തെതുടര്‍ന്ന് ഈ പാതയില്‍ നിര്‍ത്തിവച്ച ഗതാഗതം പു:നസ്ഥാപിച്ചു. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.