2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ദിനേശ് കെ. ത്രിപാഠി ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ്

ഏഴിമല (കണ്ണൂര്‍): ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റായി വൈസ് അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി ചുമതലയേറ്റു. നിലവിലെ കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ ആര്‍.ബി പണ്ഡിറ്റ് ചുമതല കൈമാറി. 15 മാസത്തെ സേവനത്തിനുശേഷമാണ് ആര്‍.ബി പണ്ഡിറ്റ് സ്ഥാനമൊഴിയുന്നത്.
യുദ്ധവേളയില്‍ വിവരസാങ്കേതിക ഇലക്ട്രോണിക്‌സ് മേഖലയില്‍ വൈദഗ്ധ്യമുള്ള ദിനേശ് ഐ.എന്‍ ഷിപ്പ് വിനാഷ് സ്‌പെഷല്‍ ഓഫിസര്‍, നേവല്‍ ഓപറേഷന്‍സ് ഡയരക്ടര്‍, ഡയരക്ടര്‍ നെറ്റ്‌വര്‍ക്ക് സെന്‍ട്രിക് ഓപറേഷന്‍സ് പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.