2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ദാസനാണ് പക്ഷെ …

എ ടി അഷ്‌റഫ് കരുവാരകുണ്ട്

ഡല്‍ഹിയില്‍ വച്ച് പദ്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം വിജയ് യേശുദാസ് ഫേസ്ബുക്കില്‍ പോസ്റ്റിയിരുന്നു, മോദിയെ രാഷ്ട്രത്തിന് നല്‍കിയത് ഈശ്വരനാണെന്ന് !
സത്യത്തില്‍, അന്ന് വിജയ് പറഞ്ഞത് ലേശം കുറ ഞ്ഞുപോയില്ലേ എന്ന സംശയമുണ്ടായിരുന്നു. മോദിയെ ലോകത്തിന് നല്‍കിയത് ഈശ്വരനാണ് എന്നായിരുന്നില്ലേ പറയേണ്ടിയിരുന്നത്? കാരണം, മോദിയെക്കൊണ്ട് ഇന്ത്യക്കാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ഉപകാരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്കാണല്ലോ കിട്ടുന്നത്, യാത്രകളിലൂടെ ഉള്‍പ്പെടെ! ഗന്ധര്‍വന്‍മാര്‍ ഉല്‍കൃഷ്ടരാകണ മെന്ന ധാരണയുള്ളത്‌കൊണ്ടാണ് ഇതൊക്കെ വലിയ അത്ഭുതമായി തോന്നുന്നത്. രാവണനും സംഗീതവുമായി ബന്ധപ്പെട്ട ‘താമവേദ’ത്തില്‍ പാണ്ഡിത്യമുണ്ടായിരുന്ന ആളായിരുന്നു !
പണവും അംഗീകാരവും നേടിക്കഴിയുമ്പോള്‍ ചില സെലിബ്രിറ്റികളുടെ തനിനിറം പുറത്തുവരും. നിക്ഷിപ്തമായ മത, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇവര്‍ക്കുമുണ്ടാ
കും . ഗോഡ്ഫാദര്‍മാരുള്ളത്
കൊണ്ട് മാത്രമാണ് സിനിമകളില്‍ എത്തപ്പെട്ടതും പിടിച്ചുനില്‍ക്കുന്നതും പിന്നീട്, ബഹുമതികള്‍ക്ക് വേണ്ടി പലതും ത്യജിക്കുന്നതും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.