2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്തുവന്നു. ഒരു പ്രമുഖ ദേശീയ മാധ്യമത്തില്‍ വന്ന ചിത്രം ഒരു മാധ്യമപ്രവര്‍ത്തകന്‍ കറാച്ചിയില്‍നിന്ന് ഏതാനും വര്‍ഷം മുന്‍പ് പകര്‍ത്തിയതാണ്. 1993ലെ മുംബൈ ബോംബ് സ്‌ഫോടനത്തിനു ശേഷം ഇതാദ്യമായാണ് ദാവൂദിന്റെ ചിത്രം പുറത്തുവരുന്നത്.

ചിത്രം പുറത്തുവന്നതോടെ ദാവൂദ് പാകിസ്താനിലില്ലെന്ന പാക് വാദം പൊളിയുകയാണ്. മൊയിന്‍ കൊട്ടാരത്തില്‍ അന്നുതാമസിച്ചിരുന്ന ദാവൂദ് ഇപ്പോള്‍ പുതിയ ബംഗ്ലാവിലാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ കുറ്റകൃത്യങ്ങളില്‍ നിന്നും അധോലോക നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വന്തം മകനെ അകറ്റി നിര്‍ത്താന്‍ ദാവൂദ് ശ്രമിക്കുന്നതായും അതിനായി മകനായി പുതിയ കമ്പനികളും മറ്റും ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.