2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ നേതാക്കളെ പലതവണ വിളിച്ചു

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമ്മിന് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യാ ടുഡെ പുറത്തുവിട്ടു. ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളേയും ദാവൂദ് കറാച്ചിയിലെ വീട്ടില്‍നിന്ന് ടെലിഫോണ്‍ വിളിച്ച രേഖകളാണ് പുറത്തുവന്നത്.

മഹാരാഷ്രയിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവിന്റെ പേരുള്‍പ്പെടെ നിരവധി ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ കോള്‍ ലിസ്റ്റിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 സെപ്തംബര്‍ 5 മുതല്‍ 2016 ഏപ്രില്‍ അഞ്ച് വരെയുളള ഏഴ് മാസത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പാകിസ്താന്‍ ടെലികോം കമ്പനിയുടെ ഡാറ്റാബേസില്‍നിന്ന് വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് ഹാക്കര്‍മാരാണ് ചോര്‍ത്തിയത്.

ദാവൂദ് ഇബ്രാഹിമ്മിന്റെ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖിന്റെ പേരിലുള്ള നാലു നമ്പറില്‍നിന്നാണ് കോളുകള്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്. നമ്പറുകളെല്ലാം പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്തതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.