2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ദാബോല്‍ക്കര്‍ വധം: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

മുംബൈ: നരേന്ദ്ര ദാബോല്‍ക്കറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമല്‍ കാലെയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയാണ് നരേന്ദ്ര ദാബോല്‍ക്കറേയും വധിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്. 

ദാബോല്‍ക്കറെ കൊലപ്പെടുത്തിയതിന്റെ മുഖ്യസൂത്രധാരന്‍ കാലെയാണെന്ന് സി.ബി.ഐ പറയുന്നു. കര്‍ണാടക പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ അമല്‍ കാലേയെ അറസ്റ്റ് ചെയ്തത്. ദാബോല്‍ക്കര്‍ വധക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്നലെ പൂനെ കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്.
2013 ഓഗസ്റ്റ് 20നാണ് ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ അവരുടെ വസതിക്കുമുന്‍പില്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.