2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ദാദ്രി കേസ് പ്രതി ആശുപത്രിയില്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖെന്ന ഗ്രാമീണനെ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. പ്രതികളിലൊരാളായ റോബിന്‍(20) ആണ് മരിച്ചത്. വൃക്ക തകരാറാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്ക് ചിക്കന്‍ ഗുനിയ രോഗം ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഒരു സംഘം അക്രമികള്‍ മുഹമ്മദ് അഖ്‌ലാഖിനെ കല്ലുകൊണ്ട് ഇടിച്ചും മറ്റും ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികളായ റോബിനും കൂട്ടരും ഒരു വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.