2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ദഹ്റാന്‍ ആക്രമം: ഇറാന്‍ 104.7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ്

 

വാഷിങ്ടണ്‍: കാല്‍ നൂറ്റാണ്ടു മുന്‍പ് സഊദിയില്‍ നടന്ന ദഹ്‌റാന്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഇറാന്‍ 104.7 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി. വാഷിങ്ടണ്ണിലെ ഫെഡറല്‍ കോടതി ഇരകള്‍ക്ക് ഇത്രയും തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
1996ല്‍ കിഴക്കന്‍ സഊദിയിലെ പ്രമുഖ വാണിജ്യ നഗരമായ ഖോബാറിലെ ദഹ്‌റാനില്‍ നടന്ന ആക്രമണത്തില്‍ 19 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഇറാനും അവരുടെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡിനും വ്യക്തമായ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. ഇറാന്റെ പങ്കു വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ പ്രതിഭാഗം തയാറായില്ലെന്നു കോടതി വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.