2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ദളിതര്‍ക്കെതിരെ അക്രമം: നടപടിയെടുക്കണമെന്ന് കെ.പി.എം.എസ്

മാന്നാര്‍: രാജ്യത്ത് ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്ന് കെ.പി.എം.എസ്. മാന്നാര്‍ യൂണിയന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ പട്ടിക ജാതിക്കാരെ അതിക്രൂരമായ രീതിയില്‍ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ.പി.എം.എസ്.  മാന്നാര്‍ യൂണിയന്‍ കമ്മിറ്റി പറഞ്ഞു.  യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ. ശിവദാസ് അദ്ധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ. രാജന്‍, ഖജാന്‍ജി കെ. വേണുഗോപാല്‍, പി.ജി. ശ്രീധരന്‍, അനീഷ് പാണ്ടനാട്, എ.കെ. തങ്കപ്പന്‍, റ്റി.കെ. ശിവദാസ്, വേണു പാറപ്പുറം, അഭിലാഷ് മൗട്ടത്തുപടി  സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.