2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ദലിത് യുവാവിന്റെ മൃതദേഹം കാലുകള്‍ വെട്ടിയ നിലയില്‍

ഛണ്ഡിഗഡ്: പഞ്ചാബില്‍ ദലിത് യുവാവിനെ ക്രൂരമായി കൊല ചെയ്തു. പഞ്ചാബിലെ  മന്‍സാ ജില്ലയിലാണ് കാലുരണ്ടും വെട്ടിയെടുത്ത നിലയില്‍ 20കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഛണ്ഡിഗഡില്‍ നിന്നും 180 കിലോ മീറ്റര്‍ അകലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സുഖ്‌ചെയിന്‍ സിങ് പാലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഇയാള്‍ മദ്യക്കടത്ത് നടത്തിയിരുന്നുവെന്നും എതിര്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലിസ് പറഞ്ഞു. നേരത്തെയും സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അതേസമയം ദലിതനായതിനാലാണ് പാലിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
വെട്ടിയെടുക്കപ്പെട്ട കാലുകള്‍ തിരിച്ചു ലഭിക്കുകയും കുറ്റക്കാരായ ഉന്നതജാതിയില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാതെയും മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ്  യുവാവിന്റെ കുടുംബം. യുവാവിന്റെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയിലാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.