2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദലിത് യുവതികളുടെ അറസ്റ്റ്: കമ്മിഷന് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലിസ് മേധാവി, എസ്.പി, ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ ഓഫിസര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നലെ കമ്മിഷന്‍ കേസ് പരിഗണനയ്ക്കുവച്ചിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. സമയം ആവശ്യപ്പെട്ട് പൊലിസും മറ്റ് വകുപ്പുകളും കമ്മിഷനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കി. കേസ് അടുത്ത മാസം 12ന് പരിഗണിക്കും.

അതേസമയം, സംഭവത്തില്‍ ദലിത് യുവതികള്‍ കമ്മിഷന് നേരിട്ട് പരാതി നല്‍കി. ഈ പരാതി പരിഗണിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു. കല്‍ബുര്‍ഗി റാഗിങ് സംഭവത്തില്‍ കര്‍ണാടക എസ്.സി.എസ്.ടി കമ്മിഷനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.