2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് ശരിവച്ചുകൊണ്ടാണ് പ്രക്ഷേപണ മന്ത്രാലയം സ്വകാര്യ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.