2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ദയാഹരജി തള്ളിയത് ചോദ്യം ചെയ്തുള്ള ഹരജിയും തള്ളി

 
 
 
 
 
 
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ വധശിക്ഷയ്‌ക്കെതിരായ ദയാഹരജി രാഷ്ട്രപതി തള്ളിയതു ചോദ്യം ചെയ്തു പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. തനിക്കു ജയിലില്‍ നേരിട്ട പീഡനങ്ങള്‍ കാരണമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ രാഷ്ട്രപതി പരിഗണിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിയുടെ ഹരജി.
നേരത്തെ മറ്റൊരു പ്രതി മുകേഷ് സിങ്ങും ദയാഹരജി രാഷ്ട്രപതി തള്ളിയതിനെതിരേ കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയും സുപ്രിംകോടതി തള്ളിയിരുന്നു. അതേസമയം, തനിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വിനയ് ശര്‍മയുടെ വാദം പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ഇയാള്‍ക്കു മാനസിക പ്രശ്‌നങ്ങളില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തിയിരുന്നു.
വധശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ മനഃപൂര്‍വം ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ ശക്തമാകുകയാണ്. നേരത്തെ ജനുവരി 22ന് നാലു പ്രതികളെയും തൂക്കിലേറ്റാനായിരുന്നു കോടതി മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇത് ഫെബ്രുവരി ഒന്നിലേയ്ക്കു മാറ്റേണ്ടിവന്നു. തുടര്‍ന്നു പ്രതികള്‍ ഹരജികളുമായി മുന്നോട്ടുപോയതാടെ മരണവാറന്‍ഡ് അനിശ്ചിതകാലത്തേയ്ക്കു സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേ കേന്ദ്രസര്‍ക്കാരും നിര്‍ഭയയുടെ മാതാപിതാക്കളും സമര്‍പ്പിച്ച ഹരജി ഡല്‍ഹി പാട്യാലാ ഹൗസ് കോടതി 17ന് പരിഗണിക്കാനായി മാറ്റിയിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.