2018 May 13 Sunday

ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു

എരുമേലി: തിരുവനന്തപുരം ആര്‍.സി.സിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി തേര്‍ഡ്ക്യാംപ് ബാലഗ്രാം കൂടത്തുങ്കല്‍ വിദ്യാധരക്കുറുപ്പ് (പൊടിയന്‍ -65) ഭാര്യ ശാന്തമ്മ (ഓമന – 60 ) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ബാലഗ്രാം സ്വദേശി രാജീവിന് (26) പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ എരുമേലി-റാന്നി റോഡില്‍ കനകപ്പലത്തു വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ക്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദമ്പതികള്‍ മരിച്ചു. ഡ്രൈവര്‍ രാഗസുധയില്‍ രാജീവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: രാജേഷ്, രാജീവ്. മരുമക്കള്‍: പ്രസീത, ദയാ മോള്‍. സംസ്‌കാരം വീട്ടുവളപ്പില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.