2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ദമാമില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

ദമാം: കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഖാലിദിയയില്‍ സ്റ്റോക്കിങ് ഗോഡൗണുകളിലാണ് തീപ്പിടിത്തമുണ്ടായത്.

ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടയിലെ ഇലക്ട്രിക് ബോര്‍ഡില്‍ നിന്നുമാണ് തീപ്പിടിത്തമുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു ബ്ലോക്കില്‍ പെടുന്ന അഞ്ചോളം ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്.

ആദില്‍ അലി അല്‍ നസ്മി, ദാനത് അല്‍ മാംലക ട്രേഡിങ്ങ്, ഓവര്‍സീസ് ഗ്രൂപ്പ് ട്രേഡിങ്ങ്, പോലുള്ള കമ്പനികളുടെ ഗൗഡൗണുകള്‍ക്കാണ് തീപ്പിടിച്ചത്.

കെമിക്കല്‍, ഫര്‍ണിച്ചര്‍ പോലുള്ള സാധനങ്ങളാണ് ഗോഡൗണുകളില്‍. നിരവധി ഇന്ത്യന്‍ കമ്പനി കാര്‍ഗോയുടെയും മറ്റും ഗോഡൗണുകളും സമീപത്തായിയുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.