2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദക്ഷിണ: വജ്ര ജൂബിലി സമ്മേളനം ഇന്ന്

ആറ്റിങ്ങല്‍: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വജ്ര ജൂബിലി സമ്മേളനം ചിറയിന്‍കീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളക്കാട് ജാമി ഉല്‍ ഖൈറാത്ത് കാമ്പസില്‍ ഇന്ന് നടക്കും.
തോന്നയ്ക്കല്‍ കെ.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. കെ.പി. അബൂബക്കര്‍ ഹസ്രത്ത്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി.എം.സെയ്ദ് മുഹമ്മദ് മൗലവി, എ.കെ. ഉമര്‍ മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പള്ളിക്കല്‍ കെ.എച്ച്. ഷറഫുദ്ദീന്‍ മൗലവി, മുഹമ്മദ് ഷാ മന്നാനി, മുണ്ടക്കയം ഹുസൈന്‍ മൗലവി എന്നിവര്‍ സംസാരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.