2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ദക്ഷിണ്‍ ഡെയര്‍ റാലി: ഗൗരവ് ഗില്‍-മൂസ ഷെരീഫ് സഖ്യത്തിന് രണ്ടാം കിരീടം

കാസര്‍കോട്: മാരുതി സുസുകി ദക്ഷിണ്‍ ഡെയര്‍ റാലിയില്‍ ടീം മഹീന്ദ്രയുടെ മലയാളി താരം മൂസ ഷെരീഫും ഗൗരവ് ഗിലും അടങ്ങിയ സഖ്യത്തിന് കിരീടം. ആറു വര്‍ഷത്തിന് ശേഷമാണ് ഗില്‍-മൂസ ഷെരീഫ് സഖ്യം ദക്ഷിണ്‍ ഡെയര്‍ റാലിയില്‍ കിരീടം നേടുന്നത്.
2012ലും സഖ്യത്തിനായിരുന്നു വിജയം. ഫിലിപ്പോസ് മത്തായി-പി.വി.എസ് മൂര്‍ത്തി സഖ്യത്തിനാണ് രണ്ടാം സ്ഥാനം. സാമ്രാട്ട് യാദവ്-കരണ്‍ ഓക്ത ടീം മൂന്നാം സ്ഥാനത്തെത്തി. ബൈക്ക് വിഭാഗത്തില്‍ വിശ്വാസ് എസ്.ഡി ഓവറോള്‍ കിരീടം നേടി.
ആറു തവണ ഏഷ്യ പസഫിക് റാലി ചാംപ്യനായ ഗില്‍ തന്റെ വിശ്വസ്തനായ നാവിഗേറ്റര്‍ മൂസ ഷെരീഫുമായി ചേര്‍ന്ന് പതിനഞ്ച് വ്യത്യസ്ത സ്റ്റേജുകള്‍ അടങ്ങിയ അഞ്ചു പാദങ്ങളും വിജയിച്ചാണ് ദക്ഷിണ്‍ ഡെയര്‍ റാലി കിരീടത്തില്‍ മുത്തമിട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.