2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ദക്ഷിണാഫ്രിക്കയെ ഡുപ്ലെസിസ് നയിക്കും

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയെ ഇനി ഫാഫ് ഡുപ്ലെസിസ് നയിക്കും. എ.ബി ഡിവില്യേഴ്‌സിന് പകരക്കാരനായിട്ടാണ് താരത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു വിഭാഗങ്ങളിലും ഇനി ദക്ഷിണാഫ്രിക്കയെ ഡുപ്ലെസിസാണ് നയിക്കുക. 2013 മുതല്‍ ടി20യില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് ഡുപ്ലെസിസാണ്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം താരം ഏറ്റെടുത്തിരുന്നു. പുതിയ തീരുമാനപ്രകാരം 2019 ലോകകപ്പില്‍ ടീമിനെ നയിക്കുക ഡുപ്ലെസിസായിരിക്കും. ഈ മാസം ബംഗ്ലാദേശിനെതിരേ നടക്കുന്ന പരമ്പരയാണ് ക്യാപ്റ്റനായതിന് ശേഷമുള്ള താരത്തിന്റെ ആദ്യ പരീക്ഷണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.