2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെ ഇംപീച്ച് ചെയ്തു

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് പാസാക്കി. പാര്‍ക് ഗ്യൂന്‍ഹൈക്കിനെതിരെ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേലാണ് വോട്ടെടുപ്പ് നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും ബാല്യകാലസുഹൃത്തിനെ സഹായിച്ചെന്നാണ് പ്രസിഡന്റിനെതിരായ പ്രധാന ആരോപണം

പ്രമേയം പാസായതോടെ ഭരണഘടനാബഞ്ചിനാണ് പാര്‍ക്കിനെതിരേ നടപടിയെടുക്കാന്‍ ഇനി അധികാരം. 180 ദിവസമാണു സമയപരിധി. കോടതിയുടെ തീരുമാനം വരുംവരെ പാര്‍ക്കിനെ സസ്‌പെന്‍ഡു ചെയ്യുകയും ചുമതലകള്‍ പ്രധാനമന്ത്രിക്കു കൈമാറുകയും ചെയ്യും. ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണു പാര്‍ക് ഗ്യൂന്‍ഹൈ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.