2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

തോല്‍ കഷായം കുടിച്ച കുടുംബം അവശനിലയില്‍

മംഗളുരു: തോല്‍ കഷായം വച്ച് കഴിച്ച കുടുംബത്തിലെ മൂന്നു പേര്‍ അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ബണ്ട്വാളിലെ വസന്ത് പൂജാരി(48), മക്കള്‍ അഷ്വിത (17), അന്‍വിത (15) എന്നിവരാണ് കഷായം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മഴക്കാലത്ത് പാലമരത്തിന്റെ തോല്‍ക്കഷായം കുടിച്ചാല്‍ പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് തീരദേശങ്ങളിലുള്ളവര്‍ വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  വസന്തിന്റെ ഭാര്യ പുഷ്പ പാലമരത്തിന്റെ തോല്‍ക്കഷായം ഉണ്ടാക്കി കുടിക്കുകയായിരുന്നു. ബണ്ട്വാള്‍ റൂറല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ റക്ഷിദ് ഗൗഡയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് കേസെടുത്ത്  അന്വേഷണം നടത്തി വരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.